നവകേരള സദസിന് പണം നൽകില്ലെന്ന് ചാലക്കുടി നഗരസഭ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 November 2023

നവകേരള സദസിന് പണം നൽകില്ലെന്ന് ചാലക്കുടി നഗരസഭ

നവ കേരളസദസിന് പണം നൽകില്ലെന്ന് ചാലക്കുടി നഗരസഭ. പണം അനുവദിക്കേണ്ടതില്ലെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ നിലപാടിന് പിന്നാലെയാണ് ചാലക്കുടി നഗരസഭയും നിലപാട് വ്യക്തമാക്കുന്നത്. ഒരുലക്ഷം രൂപയാണ് സർക്കാർ നഗരസഭയോട് ആവശ്യപ്പെട്ടത്. എന്നാൽ ചാലക്കുടി നഗരസഭ ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്സർക്കാരിലേക്ക് നഗരസഭ നൽകാനുള്ള ബാധ്യതയെ സംബന്ധിച്ച് സംസാരിക്കാൻ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയാണ്. ഇതിനിടയിൽ നവകേരള സദസിന്റെ പേരിൽ പണം പിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും നഗരസഭ ചെയർമാൻ എ ബി ജോർജ് പറഞ്ഞു. സെക്രട്ടറി വിവേചനാധികാരം ഉപയോഗിച്ച് പണം നൽകിയാൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും എ ബി ജോർജ് പറഞ്ഞു.നവകേരളസദസ് ഒരുക്കത്തിന്റെ പേരുപറഞ്ഞ് നഗരസഭയിലെ ജീവനക്കാർ ജോലിയിൽ വീഴ്ച വരുത്തുന്നു എന്നാരോപിച്ച് ചെയർമാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സമരവുമായി രംഗത്തെത്തി.

WE ONE KERALA

NM



Post Top Ad