ന്യൂഡൽഹി: കൊറോണ വൈറസ് വാക്സിൻ പ്രതിരോധത്തെ മറികടക്കുമോയെന്ന ആശങ്കയിൽ ലോകം. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 ആണ് ഇപ്പോൾ ലോകമാകെ ആശങ്ക പടർത്തുന്നത്. അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങളിലാണ് ഇതുവരെ ജെഎൻ.1 വൈറസ് ബാധ സ്ഥിരീകരിച്ചത്.ഒമിക്രോണിന്റെ ഉപഭേദമായ ബിഎ.2.86യുടെ രൂപാന്തരമാണ് ജെഎൻ.1 എന്നും ഗവേഷകർ കരുതുന്നു. മുൻ വകഭേദങ്ങളെക്കാൾ വളരെ വേഗത്തിൽ പടരാൻ കരുത്തുള്ളതാണ് ജെഎൻ.1 എന്നാണ് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നത്.ലക്സംബർഗിലാണ് കോവിഡിന്റെ പുതിയ വകഭേദം ആദ്യം കണ്ടെത്തിയത്. ഈ വേരിയന്റ് പിന്നീട് നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇത് വർദ്ധിച്ച അണുബാധയ്ക്കും രോഗപ്രതിരോധ ഒഴിവാക്കലിനും കാരണമാകാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. എന്നിരുന്നാലും, നവീകരിച്ച വാക്സിനുകളും ചികിത്സകളും ഇപ്പോഴും JN.1 നെതിരെ സംരക്ഷണം നൽകുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ
Wednesday 8 November 2023
Home
Unlabelled
വാക്സിനെയുംതോൽപ്പിക്കുന്ന കരുത്തോടെ കോവിഡിന്റെ പുതിയ വകഭേദം; ലോകത്തെ ആശങ്കയിലാഴ്ത്തി ജെഎൻ.1
വാക്സിനെയുംതോൽപ്പിക്കുന്ന കരുത്തോടെ കോവിഡിന്റെ പുതിയ വകഭേദം; ലോകത്തെ ആശങ്കയിലാഴ്ത്തി ജെഎൻ.1

About We One Kerala
We One Kerala