ശ്രീകണ്ഠപുരം: തളിപ്പറമ്പ് എക്സൈസ് സ൪ക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാർ ന്റെ നേതൃത്വത്തിൽ നടുവിൽ, ഉത്തൂർ, പോത്തുകുണ്ട്, താറ്റ്യാട്, വിളക്കണ്ണൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട് ശ്രീ അയ്യപ്പ ഭജനമഠത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗം ഉദ്ദേശം 600 മീറ്റർ മാറി പുറമ്പോക്ക് തോട്ടുചാലിന് സമീപത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാ൯ പാകപ്പെടുത്തിയ 205 ലിറ്റ൪ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു. റെയിഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവ്, സിവിൽ എക്സൈസ് ഓഫീസ൪മാരായ വിനീഷ് കെ, പി. സൂരജ്, പി.ആർ. വിനീത്, എക്സൈസ് ഡ്രൈവർ അജിത്ത് പി.വി എന്നിവരും ഉണ്ടായിരുന്നു.