പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. പോസ്റ്റുകളും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്‌സിന് മാത്രമായി ഷെയര്‍ ചെയ്യാവുന്ന ഫീച്ചര്‍ ആണ് ഇൻസ്റ്റാഗ്രാം ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ സ്റ്റോറികള്‍ക്കും കുറിപ്പുകള്‍ക്കും ഈ ഫീച്ചർ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് കൂടുതൽ സ്വകാര്യത ലഭിക്കുന്ന ഫീച്ചർ കൂടിയാണിത്ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും അവര്‍ പങ്കിടുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ അപ്ഡേറ്റ് പങ്കുവെച്ച് കൊണ്ട് പ്രഖ്യാപിച്ചത്. വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഭാവിയില്‍ ഈ ഫീച്ചര്‍ സഹായകമാകുമെന്നാണ് നിഗമനം.പുതിയ അപ്‌ഡേറ്റിനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷന്‍ ഓപ്ഷന് താഴെയുള്ള ‘ഓഡിയന്‍സ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ’ തെരഞ്ഞെടുക്കുക. പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മുകളില്‍ വലത് കോണിലുള്ള ‘ഷെയർ ‘ ബട്ടണില്‍ ടാപ്പ് ചെയ്യുക.വാട്‌സ്ആപ്പിലെ പോലെ റീഡ് റെസിപ്പിയന്‍സ് ഓഫാക്കാനുള്ള ഓപ്ഷന്‍ നേരത്തെ ഇൻസ്റ്റാഗ്രാം കൊണ്ടുവന്നിരുന്നു. പ്രൈവസി ഫീച്ചറിലാണ് ഇതുള്ളത്. എന്നു മുതലാണ് ഈ ഫീച്ചര്‍ ആപ്പില്‍ ലഭ്യമാവുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല,എന്നാൽ അടുത്ത അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വൈകാതെ തന്നെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന വിവരമുണ്ട്.
Wednesday 15 November 2023
Home
Unlabelled
പോസ്റ്റുകളും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്‌സിന് മാത്രം കാണാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
പോസ്റ്റുകളും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്‌സിന് മാത്രം കാണാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

About We One Kerala
We One Kerala