ഒരാളുടെ കുറ്റകൃത്യം സമൂഹത്തിനാകെ ഭീഷണിയല്ലെങ്കിൽ കാപ്പ ചുമത്താനാവില്ല': ഹൈക്കോടതി. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 18 November 2023

ഒരാളുടെ കുറ്റകൃത്യം സമൂഹത്തിനാകെ ഭീഷണിയല്ലെങ്കിൽ കാപ്പ ചുമത്താനാവില്ല': ഹൈക്കോടതി.



കൊച്ചി: ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നത് എങ്കിൽ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി. സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കിൽ കാപ്പ ചുമത്താനാവില്ല എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. തിരുവല്ല പൊലീസ് യുവാവിനെ കാപ്പ ചുമത്തി തടവിലാക്കിയതിനെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്. ഒരു വ്യക്തിയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എട്ട് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കാപ്പ ചുമത്തിയത്. പൊതുക്രമം സുരക്ഷിതമാക്കാനാണ് ഒരാളെ കാപ്പ ചുമത്തി തടവിലാക്കുന്നത്. അല്ലാതെ ശിക്ഷിക്കാൻ വേണ്ടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാപ്പ ചുമത്തി തടവിലാക്കിയ യുവാവിനെ മോചിപ്പിക്കാൻ ഉത്തരവിട്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

WE ONE KERALA

NM



Post Top Ad