മധ്യപ്രദേശില്‍ ഇന്ത്യ സഖ്യമില്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ല, ജയം ഉറപ്പ്: ദിഗ് വിജയ് സിങ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 11 November 2023

മധ്യപ്രദേശില്‍ ഇന്ത്യ സഖ്യമില്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ല, ജയം ഉറപ്പ്: ദിഗ് വിജയ് സിങ്


മധ്യപ്രദേശില്‍ ഇന്ത്യ സഖ്യം ഇല്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്. സഖ്യം രൂപീകരിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. മധ്യപ്രദേശിലെ നിലവിലെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുടെ പകര്‍പ്പാണ് ബിജെപിയുടെ പ്രകടന പത്രികയെന്ന് ദിഗ് വിജയ് സിംഗ് ആരോപിക്കുന്നു. കോണ്‍ഗ്രസിന് ഇത്തവണ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാണ്. ബിജെപിയുടെ വന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഒരുതരത്തിലും കോണ്‍ഗ്രസ് വിജയത്തെ ബാധിക്കാന്‍ പോകുന്നില്ല. 130 സീറ്റുകള്‍ക്ക് മുകളില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 17 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മധ്യപ്രദേശില്‍ പ്രധാനമായും പോരാട്ടം നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുമുണ്ട് 

WE ONE KERALA

NM



Post Top Ad