ക്രമസമാധാന പ്രശ്നമില്ല’;നാമജപഘോഷയാത്രയ്ക്ക് എതിരായ കേസ് സർക്കാർ എഴുതിത്തള്ളി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 11 November 2023

ക്രമസമാധാന പ്രശ്നമില്ല’;നാമജപഘോഷയാത്രയ്ക്ക് എതിരായ കേസ് സർക്കാർ എഴുതിത്തള്ളി

എന്‍എസ്എസിന്റെ തിരുവനന്തപുരത്തെ നാമജപഘോഷയാത്രക്കെതിരായ കേസ് എഴുതിതള്ളി. മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍എസ്എസുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്.ഘോഷയാത്രകൊണ്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നും എന്‍എസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിന് എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രയില്‍ കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുത്ത ജാഥ,അന്യായമായി സംഘം ചേരലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരുന്നത്.

WE ONE KERALA

NM



Post Top Ad