ചര്‍മ്മത്തിന് പ്രായം തോന്നുന്നുണ്ടോ? ചെറുപ്പമായിരിക്കാന്‍ ഈ ടിപ്സ് ട്രൈ ചെയ്ത് നോക്കൂ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 November 2023

ചര്‍മ്മത്തിന് പ്രായം തോന്നുന്നുണ്ടോ? ചെറുപ്പമായിരിക്കാന്‍ ഈ ടിപ്സ് ട്രൈ ചെയ്ത് നോക്കൂ


സാധാരണയായി മുപ്പതുകളിലും നാല്‍പതുകളിലുമൊക്കെ എത്തുമ്പോള്‍ ചര്‍മത്തിന്റെ തിളക്കം നഷ്ടമാകാന്‍ തുടങ്ങും. എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലിയും മികച്ച ചര്‍മസംരക്ഷണവും വഴി ചര്‍മത്തിന് പ്രായമാവുന്നത് തടയാനാകും. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്കും രക്ഷപ്പെടാനാകും.

-ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുക

ദിവസവും എട്ട് ഗ്ലാസ് വെളളമെങ്കിലും കുടിക്കുക. ഇത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ഇത് ചര്‍മത്തില്‍ പാടുകളും ചുളിവുകളും മറ്റും ഉണ്ടാകാനിടയാക്കുകയും ചെയ്യും.

-മോയ്സ്ചറൈസ് ചെയ്യുക

കുളി കഴിഞ്ഞാലുടന്‍ നല്ലൊരു മോയ്സ്ചറൈസര്‍ ശരീരത്തില്‍ പുരട്ടുക. ഗ്ലിസറിന്‍, മിനറല്‍ ഓയില്‍, ഹയലുറോണിക് ആസിഡ് തുടങ്ങിയ ചേരുവകള്‍ ഏതെങ്കിലും ഇത്തരത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് നല്ല നനവ് നല്‍കും.

-അമിതമായി വെയില്‍ ഏല്‍ക്കരുത്

സൂര്യനില്‍ നിന്നുമുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തെ നശിപ്പിക്കും. ഇതുമൂലം ഹൈപ്പര്‍ പിഗ്മെന്റേഷന്‍ സംഭവിക്കുകയും അങ്ങനെ വളരെ നേരത്തെ തന്നെ പ്രായമാവുകയും ചെയ്യും. സണ്‍ സ്പോട്ട്സ്, റിംഗിള്‍സ്, ഫ്രെക്കിള്‍സ് എന്നീ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാം. പുറത്തിറങ്ങുമ്പോള്‍ മുപ്പതിന് മുകളില്‍ എസ്.പി.എഫ് ഉളള സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നതുവഴി കടുത്ത വെയില്‍ ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ മറികടക്കാം.

-വിറ്റാമിന്‍ ഇ, സി അടങ്ങിയ ആഹാരം കഴിക്കുക

വിറ്റാമിന്‍ ഇ, സി എന്നിവയടങ്ങിയ ഭക്ഷണങ്ങളില്‍ ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീറാഡിക്കലുകളെ ഫലപ്രദമായി തടയാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നട്സ്, പാല്‍ ഉത്പന്നങ്ങള്‍, വിവിധതരം സീഡ്സ്, വെജിറ്റബിള്‍ ഓയില്‍, പച്ച നിറത്തിലുള്ള പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വിറ്റാമിനുകളുടെ വലിയ സ്രോതസ്സാണ്. ഇവ ചര്‍മകോശങ്ങളെ ഊര്‍ജസ്വലമാക്കി നിര്‍ത്തും.

-മാനസിക സമ്മര്‍ദം കുറയ്ക്കുക

മാനസിക സമ്മര്‍ദം ഉണ്ടാകുമ്പോള്‍ അത് ചര്‍മത്തേയും മുടിയേയുമാണ് ബാധിക്കുക. അതിനാല്‍ മനസ്സിനെ ശാന്തമാക്കുന്ന കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുക. മെഡിറ്റേഷന്‍, യോഗ എന്നിവ ശീലമാക്കുക. ഇഷ്ടമുള്ള ഹോബികളില്‍ ഏര്‍പ്പെടുന്നതും മാനസികസമ്മര്‍ദം അകറ്റാന്‍ സഹായിക്കും.

we one kerala

aj



Post Top Ad