പലസ്‌തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യ; വെടിനിര്‍ത്തലിനായി ഇന്ത്യ ശബ്ദമുയര്‍ത്തണമെന്ന് സീതാറാം യെച്ചൂരി - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 7 November 2023

പലസ്‌തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യ; വെടിനിര്‍ത്തലിനായി ഇന്ത്യ ശബ്ദമുയര്‍ത്തണമെന്ന് സീതാറാം യെച്ചൂരി

 


ദില്ലിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച് ഇടത് പാര്‍ട്ടികള്‍. പലസ്തീനില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയെന്നും വെടി നിര്‍ത്തലിനായി ഇന്ത്യ ശബ്ദമുയര്‍ത്തണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇസ്രയേലിനൊപ്പമെന്ന് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി ഗാസയ്ക്ക് വേണ്ടി ശബ്ദമുര്‍ത്തുന്നില്ല. യു എന്‍ പ്രമേയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് എന്തുകൊണ്ട് വിട്ടുനിന്നെന്നും യെച്ചൂരി ചോദിച്ചുഇസ്രയേല്‍ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബൂ അല്‍ ഹൈജയും ആവശ്യപ്പെട്ടു. ദില്ലിയില്‍ ഇടത് പാര്‍ട്ടികള്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പലസ്തീന്‍ അംബാസിഡറും പങ്കെടുത്തു. പലസ്തീനികളുടെ മണ്ണ് ഇസ്രായേല്‍ ആര്‍മി അനധികൃതമായി കൈയേയറുന്നുവെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ക്രൂരതയ്ക്ക് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിനവംബര്‍ 10 വരെ രാജ്യവ്യാപക പ്രതിഷേധത്തിനും ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കണും പ്രതിരോധസെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇന്ത്യന്‍ സന്ദര്‍ശം നടത്തുന്ന സാഹചര്യത്തിലാണ് 10 വരെ ഇടത് പാര്‍ട്ടികള്‍ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ എം എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ജനറല് സെക്രട്റി ദേവരാജന്‍, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ക കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അമേരിക്ക-ഇസ്രയേല്‍ സഖ്യം നടത്തുന്ന പലസ്തീന്‍ വംശഹത്യക്ക് അറുതി വരുത്തണമെന്ന് മോദിസര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും വെടിനിര്‍ത്തലിനായി ഉയരുന്ന രാജ്യാന്തര ശബ്ദത്തില്‍ ഇന്ത്യയും പങ്കുചേരണമെന്നും ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്തു.



Post Top Ad