ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു; അപ്രതീക്ഷിത ആഘാതത്തില്‍ രണ്ടു മരണം - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 November 2023

ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു; അപ്രതീക്ഷിത ആഘാതത്തില്‍ രണ്ടു മരണം






ജാര്‍ഖണ്ഡില്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിന്റെ ആഘാതത്തില്‍ രണ്ടു യാത്രക്കാര്‍ മരിച്ചു. വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയത്. പെട്ടെന്ന് ട്രെയിന്‍ നിന്നതോടെയുണ്ടായ കുലുക്കത്തില്‍ നിയന്ത്രണം വിട്ട് വീണാണ് മരണം സംഭവിച്ചത്ഗോമോ, കോഡെര്‍മ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പര്‍സാബാദിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. പുരിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട പുരുഷോത്തം എക്സ്പ്രസ് ആണ് എമര്‍ജന്‍സി ബ്രേക്കിട്ട് പെട്ടെന്ന് നിര്‍ത്തിയത്.പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാല്‍ ട്രെയിന്‍ നിര്‍ത്താന്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. രണ്ട് പേര്‍ ഇതിന്റെ ആഘാതത്തില്‍ മരിച്ചു’-ധന്‍ബാദ് റെയില്‍വേ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കോമേഴ്‌സ് മാനേജര്‍ അമരേഷ് കുമാര്‍ പറഞ്ഞു. അപകടം സംഭവിക്കുമ്പോള്‍ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. അപകടത്തിന് ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്.

WE ONE KERALA

NM



Post Top Ad