കാണികളില്‍ ആവേശം തീര്‍ത്ത് കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ഡബിള്‍സ് ബാഡ്മിന്റണ്‍. എരിപുരം യൂണിക് സ്പോര്‍ട്സ് സെന്ററില്‍ നടന്ന മത്സരത്തില്‍ 20 ടീമുകളാണ് പങ്കെടുത്തത്. എല്‍ പി യുണീക് എരിപുരത്തിന്റെ സി എച്ച് സാഹില്‍, എസ് മിനാസ് എന്നിവരെ പരാജയപ്പെടുത്തി വൈറ്റ് ഫെദര്‍ വയലപ്രയുടെ കെ ഫായിസ്, ഷിറാസ് എന്നിവര്‍ ജേതാക്കളായി. യുണീക് എരിപുരം ടര്‍ഫില്‍ ഔഷധി ബോര്‍ഡ് അംഗം കെ പത്മനാഭന് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. എം വിജിന് എം എല്‍ എ മുഖ്യാതിഥിയായി. പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് അഷ്റഫ് സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന ബാഡ്മിന്റണ്‍ താരങ്ങളായ സുരേന്ദ്രനാഥന്‍, ഇ വേണു എന്നിവരെ ആദരിച്ചു. എ ജിനേഷ് കെ വി മഹേഷ് എന്നിവരാണ് ടൂര്‍ണ്ണമെന്റ് നിയന്ത്രിച്ചത്. ഏഴിലം ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഇ വേണു, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത്, എസ് വി സഹദ്, അമീര്‍ ബീച്ച് റോഡ്, കെ ബഷീര്‍ ചെറുകുന്ന്, ടി വി സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.