ആലുവ കേസ്; പരമാവധി ശിക്ഷ ഉറപ്പിക്കാനായതില്‍ സര്‍ക്കാരിന് ചാരിതാര്‍ത്ഥ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 November 2023

ആലുവ കേസ്; പരമാവധി ശിക്ഷ ഉറപ്പിക്കാനായതില്‍ സര്‍ക്കാരിന് ചാരിതാര്‍ത്ഥ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു.

 

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി നടപടി ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.ലോകം കുഞ്ഞുങ്ങളുടെ അവകാശങ്ങളെ പ്രാധാന്യത്തോടെ കണ്ട് മനസ്സ് വിശാലമാക്കിക്കൊണ്ടേയിരിക്കുന്ന കാലത്ത് കേരളത്തിന്റെ മനസ്സാക്ഷിയ്ക്ക് ഏറ്റ വലിയ പരിക്കായിരുന്നു ആലുവ സംഭവം. അനിതര സാധാരണ വേഗത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പിക്കാനായതില്‍ സംസ്ഥാന സര്‍ക്കാരിന് ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.കുട്ടികളുടെ ചാച്ചാജിയുടെ ഓര്‍മ്മദിനത്തില്‍ത്തന്നെ ആ കുഞ്ഞിന്റെ കുടുംബത്തിന് ഈയൊരു നീതി ഉറപ്പാക്കിയ പോക്സോ കോടതി വിധിയ്ക്ക് ചരിത്രപ്രാധാന്യമുണ്ട്. മനസ്സ് നുറുക്കുന്ന സമാനമായ മനുഷ്യത്വവിരുദ്ധ പ്രവൃത്തികളുടെ ആവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കാന്‍ ഈ ചരിത്രവിധി നമുക്ക് മുന്നില്‍ എക്കാലത്തും നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു.

Post Top Ad