തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി പി എസ്പ്രശാന്ത് ചുമതലയേറ്റു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. ദേവസ്വം ബോര്‍ഡ് അംഗമായി എ അജികുമാറും ചുമതല ഏറ്റെടുത്തു.അഡ്വ.കെ. അനന്തഗോപന്റെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് പിഎസ് പ്രശാന്ത് ബോര്‍ഡ് അധ്യക്ഷനായി ചുമതലയേറ്റത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ബോര്‍ഡ് കമ്മീഷണര്‍ ജി ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. ബോര്‍ഡ് അംഗമായി ആലപ്പുഴയില്‍ നിന്നുള്ള എ അജികുമാറും ചുമതല ഏറ്റെടുത്തിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് യോഗം ആസ്ഥാനത്ത് ചേര്‍ന്നു.