തളിപ്പറമ്പ് | ദേശീയ പാതയിൽ പരിയാരം കോരൻ പീടികക്ക് സമീപം ടോറസ് ലോറി ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോറോം സ്വദേശി ഗോവിന്ദൻ നമ്പൂതിരിയാണ് മരിച്ചത്. അസിസ്റ്റന്റ് കൃഷി ഓഫിസറാണ്. ദേശീയപാത ജോലികൾക്ക് എത്തിയ ടോറസ് ലോറിയാണ് ഇടിച്ചത്.