ചിക്കൻ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്‌സിൻ. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ഇസ്ക്ചിക് എന്ന പേരിലായിരിക്കും വാക്‌സിൻ വിപണിയിൽ ഇറക്കുക. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.ചിക്കുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നൽകിയതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് 50 ലക്ഷം പേർക്കാണ് ചിക്കൻഗുനിയ രോഗം ബാധിച്ചത്.
Thursday 9 November 2023
Home
Unlabelled
ചിക്കൻ ഗുനിയക്ക് ലോകത്താദ്യമായി വാക്‌സിൻ; അംഗീകാരം ലഭിച്ചു
ചിക്കൻ ഗുനിയക്ക് ലോകത്താദ്യമായി വാക്‌സിൻ; അംഗീകാരം ലഭിച്ചു

About We One Kerala
We One Kerala