കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ എസ് യു നടത്തിക്കൊണ്ടിരിക്കുന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും അതാത് കോളേജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസർക്കാണ്. ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല. ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് അന്ന് പ്രിൻസിപ്പാൾ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അദ്ധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രി കെ എസ് യു പ്രവർത്തകരെ ഓർമിപ്പിച്ചു. വിഷയത്തിൽ മന്ത്രി ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവർ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളേജ് കവാടത്തിനു മുന്നിൽ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തി പോയതെന്തിനെന്ന് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Wednesday 8 November 2023
Home
Unlabelled
വീട്ടിലേക്ക് കെ എസ് യു മാർച്ച്; അപഹാസ്യമെന്ന് മന്ത്രി ആർ. ബിന്ദു
വീട്ടിലേക്ക് കെ എസ് യു മാർച്ച്; അപഹാസ്യമെന്ന് മന്ത്രി ആർ. ബിന്ദു

About We One Kerala
We One Kerala