കേരളത്തിലേത് വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ സര്‍ക്കാര്‍ : മന്ത്രി വി എന്‍ വാസവന്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 9 November 2023

കേരളത്തിലേത് വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ സര്‍ക്കാര്‍ : മന്ത്രി വി എന്‍ വാസവന്‍


കണ്ണൂർ: വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ 60 വീടുകളുടെ താക്കോല്‍ കൈമാറിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 359000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയ സര്‍ക്കാരാണ് ഇവിടെയുള്ളത്. ഇത് വിപ്ലവകരമായ നേട്ടമാണ്. ലോകത്തിലെ ഒരു സര്‍ക്കാരിനും ഇത്തരമൊരു പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ദേശീയ നീതി ആയോഗ് ലൈഫ് പദ്ധതിയെ ഏറെ മികവോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
2017 -2021 പട്ടിക പ്രകാരം 181 ഭവന രഹിതരാണ് ചിറയ്ക്കൽ പഞ്ചായത്തിലുണ്ടായിരുന്നത്. ഇതില്‍ എഗ്രിമെന്റില്‍ ഏര്‍പ്പെട്ട 115 പേരില്‍ 88 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. 27 എണ്ണം അന്തിമഘട്ടത്തിലാണ്. ലൈഫ് പദ്ധതിയുടെ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 3.5 കോടി രൂപയുടെ ധനസഹായം നല്‍കി. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തി. ഭൂമിയില്ലാത്തതും ഭൂമിയുള്ളതുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് എസ് സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സ്ഥലവും ഫണ്ടും ലഭ്യമാക്കി.
രാജാസ് യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വി ഇ ഒ വി സി സന്ധ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സതീശന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി കെ മോളി, എന്‍ ശശീന്ദ്രന്‍, കെ വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഒ ചന്ദ്രമോഹനന്‍, പഞ്ചായത്ത് അംഗം കസ്തൂരിലത, സെക്രട്ടറി പി വി രതീഷ് കുമാര്‍, അസി.സെക്രട്ടറി വി എ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post Top Ad