പാപ്പിനിശ്ശേരി ഉപജില്ല കലോത്സവം കണ്ണാടിപ്പറമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 November 2023

പാപ്പിനിശ്ശേരി ഉപജില്ല കലോത്സവം കണ്ണാടിപ്പറമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു

 



പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ കലോത്സവം 2023 നവംബർ 13 മുതൽ 16 വരെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറുകയാണ്.കലയുടെ പുതുവസന്തം എഴുതിച്ചേർക്കുവാൻ 12 വേദികൾ ഉണരും.81 സ്കൂളിൽ നിന്നും 5000 ത്തിൽ പരം പ്രതിഭകളാണ് 291 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ അധ്യാപിക ശ്രീരേഖ ടീച്ചർ രചന നിർവഹിക്കുകയും അഭിഷേക് രമേശ് മ്യൂസിക് നൽകി,ഓർക്കസ്ട്രേഷൻ രഘുരാജ് ചാലോട് നിർവഹിച്ച സ്വാഗത ഗാനം,നൃത്ത ശിൽപത്തോടു കൂടി ആരംഭിച്ചു. വിവിധ നിർത്ത ആവിഷ്കാരങ്ങളോടുകൂടി അവതരിപ്പിച്ച സ്വാഗത ഗാനം പരിപാടിക്ക് മാറ്റുകൂട്ടി. ശ്രീമതി താഹിറ കെ (ജില്ലാ പഞ്ചായത്ത് മെമ്പർ ) ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശ്രീ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട്  ശ്രീ കെ പി അബ്ദുൽ മജീദ്( പ്രസിഡന്റ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്) ശ്രീമതി ശ്രുതി( പ്രസിഡന്റ് ചിറക്കൽ ഗ്രാമപഞ്ചായത്ത്) ശ്രീമതി ശ്യാമള കെ (വൈസ് പ്രസിഡന്റ്, നാറാത്ത് ഗ്രാമപഞ്ചായത്ത്), ശ്രീമതി ബിജിമോൾ ഒ കെ( ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാപ്പിനിശ്ശേരി),ശ്രീമതി ശ്യാമള കെ ( വൈസ് പ്രസിഡന്റ് നാറാത്ത് ഗ്രാമപഞ്ചായത്ത്) ശ്രീ പ്രകാശൻ കെ (ബി പി സി പാപ്പിനിശ്ശേരി), ശ്രീ അനിൽകുമാർ പി വി (എച്ച് എം ഫോറം സെക്രട്ടറി) എന്നിവർ സംസാരിച്ചു.  ശ്രീ മുരളീധരൻ ടി ഒ ( പ്രധാന അധ്യാപകൻ ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ് ) നന്ദി പ്രകാശിപ്പിച്ചു. ഹംസധ്വനി, സാവേരി, നവനീതം,ഹിന്ദോളം,കാംബോജി,ആഭേരി ,മോഹനം,നീലാംബരി,മൽഹാർ,ദർബാരി,ഹുസേനി ശ്രീരാഗം, കാംബോജി, ആബേരി എന്നീ രാഗങ്ങളുടെ പേരുകൾ നൽകിയ സ്റ്റേജുകളിൽ ഇന്നു മുതൽ വിവിധ കലാരൂപങ്ങളുടെ മത്സരക്കാഴ്ചകൾ കാണാൻ പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട് നാറാത്ത്,ചിറക്കൽ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാർത്ഥികളും അധ്യാപകരും, രക്ഷിതാക്കളും, കണ്ണാടിപ്പറമ്പിലെ നാട്ടുകാരും ആദ്യദിവസം തന്നെ നിറഞ്ഞ സദസ്സ് ഒരുക്കി.


Post Top Ad