സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരക്ക് കോട്ടപ്പടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും റാലി ആരംഭിക്കും. കിഴക്കേത്തലയിലാണ് റാലി സമാപിക്കുകമന്ത്രി വി.അബ്ദുറഹ്മാൻ,സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കം, കേരള മുസ്‍ലിം ജമാഅത്ത് നേതാവ് ഖലിൽ ബുഹാരി തങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പൊതുസമ്മേളനത്തിൽ സംസാരിക്കുംകഴിഞ്ഞ ദിവസം തിരുവനന്തപുരത്തും റാലി സംഘടിപ്പിച്ചിരുന്നു. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ 9 ഇടങ്ങളില്‍ നിന്നുള്ള റാലി അഞ്ചുമണിയോടെ ആരംഭിച്ച് പുത്തിരിക്കണ്ടത്ത് സമാപിച്ചുസമുദായ സംഘടനകളുടെ പ്രതിനിധികളും സാംസ്‌കാരിക നായകരും പരിപാടിയുടെ ഭാഗമായി. കോഴിക്കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലും വന്‍ ജനപങ്കാളിത്തമാണുണ്ടായിരുന്നത്
Thursday 16 November 2023
Home
Unlabelled
സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്
സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്

About We One Kerala
We One Kerala