വ്യാജ പോക്സോ കേസിൽ ഒന്നര വർഷം ജയിലിൽ, ഒടുവിൽ വെറുതെ വിട്ട് കോടതി; കള്ളക്കേസിന് പിന്നിൽ ഭാര്യ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

വ്യാജ പോക്സോ കേസിൽ ഒന്നര വർഷം ജയിലിൽ, ഒടുവിൽ വെറുതെ വിട്ട് കോടതി; കള്ളക്കേസിന് പിന്നിൽ ഭാര്യപ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ ഒന്നരവർഷം ജയിലിൽ കഴിഞ്ഞ 43-കാരനെ കോടതി കുറ്റവിമുക്തനാക്കി. ഭാര്യ നല്‍കിയത് കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2021 നവംബര്‍ 18-നാണ് ഹരിദ്വാറിലെ മംഗ്ലൗര്‍ പോലീസ് ഭാര്യയുടെ പരാതിയില്‍ 43-കാരനെതിരേ കേസെടുത്തത്. പതിനഞ്ചുവയസ്സുള്ള മകളെ ഭര്‍ത്താവ് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഭാര്യയുടെ പരാതി. താൻ സഹോദരന്റെ വീട്ടിൽ കഴിഞ്ഞ ഒരു മാസത്തോളം മക്കൾ ഭർത്താവിന്റെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് ഭർത്താവ് മൂത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ യുവതി നൽകിയ പരാതിയിലുണ്ടായിരുന്നത്. വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് അതിക്രമത്തെക്കുറിച്ച് അറിഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.യുവതിയുടെ പരാതിയെ അനുകൂലിക്കുന്ന മൊഴിയാണ് കേസിൽ മകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. പിതാവ് തന്നെ പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും 15 വയസുകാരി പോലീസിനോട് പറഞ്ഞു. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒടുവിൽ കോടതി വിചാരണക്കിടെ സംഭവം കള്ളക്കേസാണെന്ന് തെളിഞ്ഞു. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന തീയതി പോലും എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പോക്‌സോ കേസില്‍ ഒന്നരവര്‍ഷത്തോളമാണ് 43-കാരന്‍ ജയില്‍വാസം അനുഭവിച്ചത്.ദമ്പതിമാര്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് വ്യാജ പീഡന പരാതിക്ക് കാരണമായതെന്നാണ് വിചാരണയില്‍ കണ്ടെത്തിയത്. കൂടാതെ വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളും ലഭിച്ചില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകള്‍ നല്‍കിയ സാക്ഷിമൊഴിയും കേസില്‍ നിര്‍ണായകമായി. അച്ഛന്റെ പേരിലുള്ള ഭൂമി അമ്മയ്ക്ക് നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നതായും ഇതിനുശേഷമാണ് മൂത്തസഹോദരി അച്ഛനെതിരേ പീഡന ആരോപണം ഉന്നയിച്ചതെന്നുമാണ് പെണ്‍കുട്ടി മൊഴിയായി നല്‍കിയത്. അമ്മയുടെ നിര്‍ബന്ധത്തിലാണ് സഹോദരി ഇങ്ങനെ പരാതി ഉന്നയിച്ചതെന്നും പത്തുവയസ്സുകാരി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

WE ONE KERALA

NMPost Top Ad