കൊക്കും പൂവും തൂവലും കണ്ണുകളും അടക്കം ബിരിയാണിയിൽ വറുത്ത കോഴിത്തല; ഹോട്ടലിന് ദാ അടുത്ത പണി, ഉടമയുടെ കീശ കീറും. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 16 November 2023

കൊക്കും പൂവും തൂവലും കണ്ണുകളും അടക്കം ബിരിയാണിയിൽ വറുത്ത കോഴിത്തല; ഹോട്ടലിന് ദാ അടുത്ത പണി, ഉടമയുടെ കീശ കീറും.

 




മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ ആർ ഡി ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബർ അഞ്ചിനാണ് തിരൂർ പി സി പടിയിലെ കളരിക്കൽ പ്രതിഭക്ക്, ഓഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കിട്ടിയത്. പരാതിയെ തുടർന്ന് മുത്തൂരിലെ പൊറാട്ട സ്റ്റാൾ ഭക്ഷ്യസുരക്ഷ ഓഫീസർ പരിശോധന നടത്തി അടച്ചു പൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷ എൻഫോഴ്‌സ്‌മെൻറ് അസിസ്റ്റൻഡ് കമ്മീഷണർ, ഭക്ഷ്യ സുരക്ഷ ഓഫീസർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്. 

മുത്തൂരിലെ പൊറോട്ട സ്റ്റാളിൽ നിന്ന് നാല് ബിരിയാണിയാണ് അധ്യാപികയായ പ്രതിഭ ഓർഡർ ചെയ്തിരുന്നത്. ഒരു പാക്കറ്റ് ബിരിയാണിയിലാണ് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികൾ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാർസൽ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂർ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസർക്കും പ്രതിഭ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തി ഹോട്ടൽ പൂട്ടിക്കുകയായിരുന്നു.അന്വേഷണത്തിൽ ഹോട്ടലിന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.  എണ്ണയിൽ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നത്. കോഴിയുടെ കൊക്കുൾപ്പെടെ ഇതിലുണ്ടായിരുന്നെന്ന് വീട്ടമ്മ പറയുന്നു. കാലങ്ങളായി മുത്തൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലാണ് പൊറോട്ട സ്റ്റാൾ.സംഭവം എങ്ങനെയാണ് നടന്നതെന്ന് അറിയില്ലെന്നാണ് ഹോട്ടലുടമ വിശദീകരിച്ചത്. പാചക സമയത്ത് സംഭവിച്ച ഗുരുതര വീഴ്ചയെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഹോട്ടലിന്‍റെ രജിസ്ട്രേഷൻ സസ്പെന്റ് ചെ്യതിട്ടുണ്ട്. കൂടുതൽ നിയമനപടികൾ ഇവർക്കെതിരെ തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. 


Post Top Ad