യുഡിഎഫ് എംഎൽഎമാർ നവകേരള സദസിനെത്തുമെന്ന് ഇപി; സഹകരിക്കില്ലെന്ന് എം.എം ഹസ്സൻ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 November 2023

യുഡിഎഫ് എംഎൽഎമാർ നവകേരള സദസിനെത്തുമെന്ന് ഇപി; സഹകരിക്കില്ലെന്ന് എം.എം ഹസ്സൻ

 


യുഡിഎഫ് എംഎൽഎമാർ നവകേരള സദസുമായി സഹകരിക്കില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഏതെങ്കിലും യുഡിഎഫ് എംഎൽഎമാർ സഹകരിച്ചാൽ അവർക്ക് ഉള്ള ജനപിന്തുണ കൂടി പോകും.

എംഎൽഎ മാർ സർക്കാർ പരിപാടി നടക്കുമ്പോൾ പോകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.

അങ്ങനെ പറഞ്ഞിട്ടുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ പരിപാടി കഴിയുമ്പോൾ അബദ്ധം പറ്റിയെന്ന് തിരിച്ചു പറയുമെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വകാര്യ സംഭാഷണം നടത്തുമ്പോൾ എന്തെങ്കിലും പറഞ്ഞതാണോ ഇവർ പറയുന്നത്. കോൺഗ്രസുകാർ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അവർ അങ്ങനെ ഒരു താല്പര്യം പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഡിഎഫ് എംഎൽഎമാർ നവ കേരള സദസിനെത്തുമെന്നും മനസുകൊണ്ട് ഒപ്പം ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് എം എം ഹസന്റെ പ്രതികരണംപിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർഗോഡ് തുടക്കമാവുകയാണ്. ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്.

WE ONE KERALA

NM



Post Top Ad