വയനാട് പേര്യയില്‍ ഇന്നലെയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ വയനാട്ടിൽ നാലാം തവണ. പേര്യയിൽ നടന്നത് അരമണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ്. നിർണ്ണായകമായത് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് അറസ്റ്റിലായ മാവോയിസ്റ്റ് അനുഭാവി നൽകിയ വിവരങ്ങളാണ്. മാവോയിസ്റ്റ് എത്തുമെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചുവെന്നും പൊലീസ്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സംഘർഷമുണ്ടായത്. മൂന്ന് പേർ രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലായ ഉണ്ണിമായ,ചന്ദ്രു എന്നിവർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിൽ ഉള്ളവരാണ്. കണ്ണൂർ വയനാട് അതിർത്തി വന മേഖലയിലാണ് വെടിവെപ്പുണ്ടായത്.
Tuesday 7 November 2023
Home
Unlabelled
വയനാട്ടിലിത് പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ നാലാം തവണ; നടന്നത് അര മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ്
വയനാട്ടിലിത് പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ നാലാം തവണ; നടന്നത് അര മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ്

About We One Kerala
We One Kerala