ദില്ലിയിലും ഓപ്പറേഷന്‍ താമര; എഎപി എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി: അരവിന്ദ് കെജ്രിവാള്‍. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 January 2024

ദില്ലിയിലും ഓപ്പറേഷന്‍ താമര; എഎപി എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി: അരവിന്ദ് കെജ്രിവാള്‍.

 

ദില്ലിയിലും ബിജെപിയുടെ ഓപ്പറേഷന്‍ താമര. ഏഴ് എഎപി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അരവിന്ദ് കെജ്രിവാള്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

ബിഹാറില്‍ നിതീഷ് കുമാറിനെയും ജെഡിയുവിനെയും എന്‍ഡിഎയിലേക്ക് എത്തിക്കാനുളള നീക്കങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ദില്ലിയിലും ബിജെപിയുടെ ഓപ്പറേഷന്‍ താമര. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയാണ് ആരോപണം ഉന്നയിച്ചത്. എഎപിയുടെ ഏഴ് എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വിളിച്ച ഫോണ്‍ സംഭാഷണങ്ങള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ 21 എംഎല്‍എമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതായും സര്‍ക്കാരിനെ താഴെയിറക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദില്ലി വിദ്യാഭ്യാസമന്ത്രി അതിഷി ആരോപിച്ചു.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വരാന്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ഓപ്പറേഷന്‍ താമര. മുമ്പ് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജനാധിപത്യവിരുദ്ധമായി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍് ഇന്ത്യ സഖ്യത്തില്‍ നിന്നും മുന്നണികളെ അടര്‍ത്തിമാറ്റാന്‍ ഓപ്പറേഷന്‍ താമര ശക്തിപ്പെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.


Post Top Ad