‘ജയിലറകൾ നിറയുന്നു, 50 വർഷത്തേക്കുള്ള ജയിലുകൾ ഉടൻ നിർമ്മിക്കണം’; കടുത്ത നിർദേശവുമായി സുപ്രീംകോടതി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 31 January 2024

‘ജയിലറകൾ നിറയുന്നു, 50 വർഷത്തേക്കുള്ള ജയിലുകൾ ഉടൻ നിർമ്മിക്കണം’; കടുത്ത നിർദേശവുമായി സുപ്രീംകോടതി

 

രാജ്യത്തുടനീളമുള്ള ജയിലുകളുടെ സ്ഥലസൗകര്യം ‘ഞെട്ടിപ്പിക്കുന്നതും’ ‘ആശങ്കാജനക’വുമാണെന്ന് സുപ്രീംകോടതി. തടവുകാരുടെ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. അടുത്ത 50 വർഷത്തേക്കുള്ള ജയിലുകളുടെ നിർമാണം ഉടനടി ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച പൊതുതാൽപര്യ ഹർജി (പിഐഎൽ) പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിൻ്റെ നിർദേശം. സെൻട്രൽ, ജില്ലാ, സബ് ജയിലുകളിൽ അനുവദനീയമായ ശേഷിയേക്കാൾ 10% കൂടുതൽ തടവുകാരെ പാർപ്പിച്ചിട്ടുണ്ട്. ചില കേസുകളിൽ ഇത് 30-50% അല്ലെങ്കിൽ നാലിരട്ടിയോളം വരും. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണ്. ഇവയ്ക്ക് മുൻഗണന നൽകി പ്രശ്നം പരിഹരിക്കേണ്ടതുണ്ട് – ബെഞ്ച് നിരീക്ഷിച്ചു.

ഹർജിയിൽ ജയിലുകളുടെ എണ്ണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് കോടതി പരാമർശിക്കുകയുണ്ടായത്. അതേസമയം റിപ്പോർട്ട് സമർപ്പിക്കാതിരുന്ന ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് 10,000 രൂപ വീതം പിഴയടക്കുവാനും കോടതി നിർദ്ദേശിച്ചു.


Post Top Ad