നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കെൽട്രോൺ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനം. മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കി. കേരളാ പബ്ളിക് എൻ്റർപ്രൈസസ് ബോർഡ് ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമനമെന്നും പുതിയ എംഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ കൂട്ടായ നേതൃത്വമാണ് കെൽട്രോണിന് ഉണ്ടാവുക എന്നും മന്ത്രി കുറിച്ചു. കെൽട്രോണിന്റെ സുപ്രധാന പദവികളിൽ രാജ്യത്തെ തന്നെ ഏറ്റവും വിദഗ്ധരായവരെ നിയമിച്ചതിലൂടെ കെൽട്രോണിനെ ഇന്ത്യയിലെ ഒന്നാംനിര പൊതുമേഖലാ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചാന്ദ്രയാൻ ദൗത്യത്തിലും ആദിത്യ എൽ1 ദൗത്യത്തിലുമായി നൂറോളം ഉൽപ്പന്നങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകിയ കാര്യവും നാവിക സേനക്കുള്ള അത്യാധുനിക ഉപകരണങ്ങൾ നിർമിക്കുന്ന കാര്യവും മന്ത്രി ചൂണ്ടികാണിച്ചു. പൊതുമേഖലയെ സംരക്ഷിക്കുക മാത്രമല്ല, മികവിൻ്റെ കേന്ദ്രങ്ങളായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും വ്യക്തമാക്കി.