വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, പ്രവാസി ബിസിനസ്മാന്‍ വിഘ്നേഷ് വിജയകുര്‍ നിര്‍മ്മിക്കുന്ന, എം എ നിഷാദ് ചിത്രം ‘അയ്യര്‍ ഇന്‍ അറേബ്യ’യിലെ ‘മഴവില്‍ പൂവായ്’ എന്ന ഗാനം പുറത്തിറങ്ങി. പ്രണയ ജോഡികളായി ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗാ കൃഷ്ണയും പ്രത്യക്ഷപ്പെട്ട ഗാനം വിജയ് യേശുദാസും നിത്യ മാമ്മനും ചേര്‍ന്നാണ് ആലപിച്ചത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. ആനന്ദ് മധുസൂദനന്‍ സംഗീതം പകര്‍ന്ന ഈ ഹൃദയസ്പര്‍ശിയായ ഗാനത്തില്‍ ചിത്രത്തിലെ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഡയാന ഹമീദിനെയും കാണാം.
ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ ‘ഉടല്‍’ എന്ന ചിത്രത്തില്‍ നായികാനായകന്മാരായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയ ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗാ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’ ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തും. മുകേഷ്, ഉര്‍വശി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ALSO READ:എംജി യൂണിവേഴ്സിറ്റി നാടകോത്സവം ‘ബാബ്റി‘ ഇന്ന് ആരംഭിക്കും
കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ മൂല്യം നല്‍കി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രമാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’. ചിത്രത്തിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞെത്തിയ ട്രെയിലറിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാല്‍പത്തിയഞ്ചോളം താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ദൃശ്യാവിഷ്‌ക്കാരമായിരിക്കും സമ്മാനിക്കുക.
ഛായാഗ്രഹണം: സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: ആനന്ദ് മധുസൂദനന്‍, ഗാനരചന: പ്രഭാ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോന്‍ ടി ബ്രൂസ്, സൗണ്ട് ഡിസൈന്‍: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് കെ മധു, സ്റ്റില്‍സ്: നിദാദ്, ഡിസൈന്‍: യെല്ലോടൂത്ത്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്, പിആര്‍ഒ: എ എസ് ദിനേഷ്.