കേരളം ലക്ഷ്യം വെക്കുന്നത് വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കൽ: പ്രൊഫ. സി രവീന്ദ്രനാഥ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 29 January 2024

കേരളം ലക്ഷ്യം വെക്കുന്നത് വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കൽ: പ്രൊഫ. സി രവീന്ദ്രനാഥ്


 ശ്രീകണ്ഠപുരം : കേരളം ലക്ഷ്യം വെക്കുന്നത് വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കുക എന്നാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിപ്രൊഫ. സി രവീന്ദ്രനാഥ്. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച വൈജ്ഞാനിക സമൂഹവും നവകേരളവും എന്ന വിഷയത്തിൽ മെഗാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ കേരളം വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥയാണ് സ്വപ്നം കാണുന്നത്. എല്ലാവർക്കും അറിവ് ലഭ്യമാകണം. അതിന് അറിന്റെ ഉത്തക വത്കരണം ഒഴിവാക്കുകയാണ് വേണ്ടത്. അറിവ് ഒരിക്കലും ചൂഷണ ഉപാധിയാകരുത് എന്ന് ഇടതുകേരളം മനസ്സിലാകുന്നുണ്ട്. വൈഞാനിക സമൂഹം സാധ്യമാക്കണമെങ്കിൽ പൊതുവിദ്യാഭ്യസം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അറിവിനെയല്ലാതെ മറ്റൊന്നിനും ഫാസിസത്തിന് ഭയമില്ല, അതുകൊണ്ടാണ് ഫാസിസ്റ്റ് ശക്തികൾ കേരളത്തെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകോത്തരശക്തിയായി മാറുകയാണ് എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ കണക്ക് നോക്കിയാൽ നമുക്ക് മനസിലാകും ഇന്ത്യ തളരുകയാണെന്ന്. പത്ത്കൊല്ലം മോദി ഭരിച്ചപ്പോൾ രാജ്യം ദാരിദ്ര സൂചികയിൽ 123 അംഗങ്ങൾ ഉള്ള പട്ടികയിൽ 111 മത് ആണ്. മാനവ വിഭവ സൂചികയിൽ 165 രാജ്യങ്ങളുടെ ലിസ്റ്റിൽ 132 മത് ആണ് ഇന്ത്യ. ഇവിടെയാണ് കേരളം വ്യത്യസ്തമായി നിൽക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ എം സി രാഘവൻ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ് വിഷയം അവതരിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി മഹേഷ്,  ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രഞ്ജിത്ത്, കെ സി സുനിൽ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എം വി നാരായൺ കെ പി ശിവപ്രസാദ്, ഉപജില്ലാ സെക്രട്ടറി ടിവിഒ സുനിൽകുമാർ, പ്രസിഡന്റ് പി ശ്യാംകുമാർ എന്നിവർ സംസാരിച്ചു.Post Top Ad