ശബരിമല വിമാനത്താവള പദ്ധതി, കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 31 January 2024

ശബരിമല വിമാനത്താവള പദ്ധതി, കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി


ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്രസർക്കാർ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന് സുരക്ഷാ ക്ലിയറൻസ് ലഭിക്കാനുണ്ട്. ഇത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ ആരോഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മറ്റ് പല കാര്യങ്ങളിലും കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് നമുക്ക് അനുഭവമുള്ളതാണ്. സാമൂഹ്യാഘാത പഠനത്തിനായി ഏഴംഗസമിതിയെ നിയോഗിച്ചിരുന്നു. സമിതി പഠനത്തിന് ശേഷം സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2570 ഏക്കർ ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭ ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കാനിരിക്കുകയാണ്. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ പരിഗണിക്കുക. മൂന്ന് ദിവസമായി നടന്ന നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇന്നും പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.Post Top Ad