കാക്കനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേർ മയക്കുമരുന്ന് ഗുളികകളുമായി എക്‌സൈസ് പിടിയിൽ. 110 ഗുളികകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. തിരുവാണിയൂർ വെണ്ണിക്കുളം വലിയപറമ്പൽ വീട്ടിൽ വി എഫ് ഫ്രെഡി, തുപ്പുംപടി മങ്ങാട്ട് പറമ്പിൽ വീട്ടിൽ അഖിൽ മോഹനൻ എന്നിവരാണ് പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇന്റലിജൻസ്, മാമല എക്സൈസ് റേഞ്ച് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുചക്ര വാഹനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് മയക്ക് മരുന്ന് ഗുളികകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. അമിത ഭയം, ഉത്കണ്ഠ എന്നിവയുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകുന്ന നൈട്രാസെപാം ഗുളികളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 62 ഗ്രാമായിരുന്നു തൂക്കം. ഇടപാടിനായി ഉപയോഗിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. അടിപിടി, ഭവനഭേദനം, മാരകായുധങ്ങൾ കൈവശം വക്കൽ, മയക്ക് മരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മയക്ക് മരുന്നുകൾ എത്തിച്ചിരുന്നതെന്ന് എൻഫോഴ്സ്മെന്റ് അസി. കമീഷണർ ടി എൻ സുധീർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ‘ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം’ എന്ന ഗ്രൂപ്പ് തുടങ്ങിയ ശേഷം അതിലൂടെ ‘ചൗ മിഠായി’ എന്ന പ്രത്യേക കോഡ് ഉപയോഗിച്ചാണ് ഇവർ ഗുളികകൾ വിറ്റഴിച്ചിരുന്നത്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയായിരുന്നു പ്രധാന കച്ചവടം. പുത്തൻകുരിശിൽ ആവശ്യക്കാരെ കാത്ത് ടൂവിലറിൽ ഇരിക്കുമ്പോഴാണ് ഇവർ പിടിയിലായത്. നാല് രൂപ വിലയുള്ള ഒരു ഗുളിക 100 രൂപക്കാണ് മറിച്ച് വിറ്റിരുന്നത്. മയക്ക് മരുന്ന് ഗുളികകൾ സേലത്ത് നിന്ന് കടത്തി കൊണ്ട് വന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഗുളികകൾ കഴിച്ചാൽ എച്ച്ഡി വ്യക്തതയോടെ കടുത്ത നിറങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉൻമേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ വിദ്യാർഥികളെ ആകർഷിച്ചിരുന്നത്. മാമല റേഞ്ച് ഇൻസ്പെക്ടർ വി കലാധരൻ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ ഡി ടോമി, തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.