തക്കാളിപ്പെട്ടിക്ക് ഗോദ്റെജ് പൂട്ട് എന്നൊക്കെ പറയുന്നതു പോലെയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അവസ്ഥ; കെ വി തോമസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 28 January 2024

തക്കാളിപ്പെട്ടിക്ക് ഗോദ്റെജ് പൂട്ട് എന്നൊക്കെ പറയുന്നതു പോലെയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അവസ്ഥ; കെ വി തോമസ്


തക്കാളിപ്പെട്ടിക്ക് ഗോദ്റെജ് പൂട്ട് എന്നൊക്കെ പറയുന്നതു പോലെയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അവസ്ഥയെന്ന് മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ്. ”സ്വന്തം പദവി എന്താണെന്നു പോലും മറന്ന് പെരുവഴിയിൽ നാടകം കളിച്ച ഗവർണറെ പൂട്ടിയിടുകയാണ് കേന്ദ്ര സേനയുടെ സുരക്ഷ നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. കരിങ്കൊടി കണ്ടാൽ റോഡിലിറങ്ങുന്ന ഗവർണർക്ക് ഇനിയങ്ങനെ ചെയ്യണമെങ്കിൽ സിആർപിഎഫിനോട് ചോദിക്കേണ്ടി വരും. അവരൊട്ട് സമ്മതിക്കുകയുമില്ല. അതായത് ഒരൊന്നാന്തരം ഗോദ്റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. അതനുസരിച്ച് സമരം ചെയ്ത വിദ്യാർഥികൾക്കു നേരേ പ്രകോപനവുമായി പാഞ്ഞു ചെന്നത് ഗവർണറാണെന്ന് വീഡിയോ കണ്ടാൽ മനസിലാകും”എന്നും കെ.വി. തോമസ് പറഞ്ഞു. ഭരണഘടന മാന്യമായി നൽകിയിട്ടുള്ള അധികാരം മാനിച്ചു മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ ഗവർണർ സ്വയം രാജിവച്ചു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭരണഘടന ഗവർണർ പദവിക്ക് വലിയ മഹത്വവും പ്രാധാന്യവുമാണ് നൽകുന്നത്. മന്ത്രിസഭയുടെയും ഗവൺമെന്‍റിന്‍റെയും നിർദേശമനുസരിച്ചു വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഉപദേശങ്ങളും നിർദേശങ്ങളും നൽകാം, പക്ഷേ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മറക്കരുത്. ഗവർണർക്ക് വേണമെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ നിന്നെങ്കിലും മത്സരിക്കാം. അങ്ങനെയൊരു സീറ്റിനു വേണ്ടിയാണോ ഈ നാടകമെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നും കെ വി തോമസ് വ്യക്തമാക്കി.സംസ്ഥാന സർക്കാരിന്‍റെ ഭരണപരമായ കാഴ്ചപ്പാടുകൾ ജനങ്ങളെ അറിയിക്കേണ്ട നയപ്രഖ്യാപന പ്രസംഗം മിനിറ്റുകൾ കൊണ്ട് അവസാനിപ്പിച്ചത് ഭരണഘടനയോടുള്ള അവഹേളനമാണ്. ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഇറക്കുകയും ജനം തെരഞ്ഞെടുത്ത ഗവൺമെന്‍റിനെയും മുഖ്യമന്ത്രിയെയും അവഹേളിക്കുന്നതും പദവിക്ക് ചേർന്ന പ്രവൃത്തിയല്ല. റോഡിലിറങ്ങി തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരേ പാഞ്ഞടുക്കുന്നതും റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിക്കുന്നതും അന്തസിന് ചേർന്ന പ്രവൃത്തിയല്ലെന്നും കെ.വി. തോമസ്.Post Top Ad