‘സ്നോലിഗോസ്റ്റർ’; നിതീഷ് കുമാറിനെതിരായ പഴയ ട്വീറ്റ് വീണ്ടും പങ്കുവച്ച് ശശി തരൂർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 28 January 2024

‘സ്നോലിഗോസ്റ്റർ’; നിതീഷ് കുമാറിനെതിരായ പഴയ ട്വീറ്റ് വീണ്ടും പങ്കുവച്ച് ശശി തരൂർ

 


ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിതീഷ് ഒരു “സ്നോളിഗോസ്റ്റർ”(ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ) ആണെന്ന് വിമർശനം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെയാണ് ശശി തരൂർ എംപിയുടെ പ്രതികരണം. 2017ൽ ബിഹാറിലെ മഹാസഖ്യം വിട്ട് കുമാർ ബിജെപിയിൽ ചേർന്നിരുന്നു. “ഇന്നത്തെ വാക്ക്! ‘സ്നോലിഗോസ്റ്റർ’ യുഎസ് ഭാഷയുടെ നിർവ്വചനം: കൗശലമുള്ള, തത്ത്വമില്ലാത്ത രാഷ്ട്രീയക്കാരൻ. ആദ്യം അറിയപ്പെട്ട ഉപയോഗം: 1845. ഏറ്റവും പുതിയ ഉപയോഗം: 26/7/17”- 2017ൽ തരൂർ ട്വീറ്റ് ചെയ്തു. “ഇത് മറ്റൊരു ദിവസത്തിൻ്റെ വാക്കായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ല!. അതേസമയം നിതീഷ് കുമാറിനെ ബിഹാറിലെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സമര്‍പ്പിച്ചു. ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പട്നയിലെത്തുന്നുണ്ട്. വൈകീട്ട് പട്നയിലെത്തുന്ന നഡ്ഡ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. രണ്ട് ഉപമുഖ്യമന്ത്രി പദവിയും സ്പീക്കര്‍ പദവിയും ബിജെപിക്ക് നല്‍കാന്‍ ജെഡിയു സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ ബിജെപിക്ക് കൂടുതല്‍ മന്ത്രിപദവികളും നല്‍കുമെന്നാണ് വിവരം. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എംഎല്‍എമാരുടെ യോഗം പ്രമേയം പാസ്സാക്കി.Post Top Ad