കേരളത്തിൽ കേന്ദ്രസുരക്ഷ ലഭിക്കുന്ന ആർഎസ്എസുകാരുടെ പട്ടികയിൽ കേരള ഗവർണറും ഇടം പിടിച്ചു. ഗവര്‍ണറെ ഉപയോഗിച്ച് എൽഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഗവര്‍ണര്‍ക്ക് കേന്ദ്രസുരക്ഷ ഒരുക്കി സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. അതേസമയം ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിച്ച് നേടുന്ന ആര്‍എസ്എസ് പ്രീതിയില്‍ ഉന്നതസ്ഥാനങ്ങളാണ് ആരിഫ് മുഹമ്മദ് ഖാനും ലക്ഷ്യമിടുന്നത്.