ദേവവസ്വംമന്ത്രി നിയമസഭയിൽ വിശ്വാസികളെ അവഹേളിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദർശനം നടത്താതെ മാലയൂരി ഭക്തർ തിരികെപോയത് മറ്റ് വഴികൾ ഇല്ലാത്തതിനാൽ. മുഖ്യമന്ത്രി മാത്രമല്ല മറ്റ് മന്ത്രിമാരും ജനങ്ങളെ അവഹേളിക്കുന്നു.ശബരിമല ദർശനം നടത്താതെ മാലയൂരി ഭക്തർ തിരികെപോയത് മറ്റ് വഴികൾ ഇല്ലാത്തതിനാൽ; നിയമസഭയിൽ മന്ത്രി വിശ്വാസികളെ അവഹേളിച്ചുവെന്ന് കെ സുരേന്ദ്രൻ
ദേവവസ്വംമന്ത്രി നിയമസഭയിൽ വിശ്വാസികളെ അവഹേളിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദർശനം നടത്താതെ മാലയൂരി ഭക്തർ തിരികെപോയത് മറ്റ് വഴികൾ ഇല്ലാത്തതിനാൽ. മുഖ്യമന്ത്രി മാത്രമല്ല മറ്റ് മന്ത്രിമാരും ജനങ്ങളെ അവഹേളിക്കുന്നു.നിയമസഭ നടക്കുമ്പോഴാണ് അവഹേളനം. ശബരിമലയിലെ തിരക്ക് കാരണം ബോധംകെട്ടുവീണ ഭക്തന്മാർ മാലയൂരി തിരിച്ചുപോയത് അവർ കപട വിശ്വാസികൾ ആണെന്ന് മന്ത്രി പറഞ്ഞത് തെറ്റ്. ശബരിമല ആയതുകൊണ്ടതാണ് അദ്ദേഹം നീചമായ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.കരിപ്പൂരിൽ വികസനം വരും.വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള നടപടി ക്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കരിപ്പൂരിൽ മാത്രം പ്രതിസന്ധി എങ്ങനെ വന്നുവെന്ന് അദ്ദേഹം ചോദിച്ചു.കണ്ണൂരിൽ ഈ പ്രശ്നം ഇല്ല.കരിപ്പൂരിൽ ലേലത്തിൽ പങ്കെടുക്കാൻ വൻ തോക്കുകൾക്ക് ബന്ധമുള്ള കമ്പനികൾ ആരും വന്നില്ല.
കേന്ദ്രം കേരളത്തെ സഹായിക്കില്ലെന്ന വ്യാജ പ്രചരണം നിയമസഭയിലും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നു.ഈ വ്യാജ പ്രചാരണത്തോട് യുഡിഎഫ് നേതാക്കൾക്ക് യോജിപ്പുണ്ടോ.സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം മൗനം പാലിക്കുന്നു. സാമ്പത്തിക തകർച്ചക്ക് കരണം കേരളം തന്നെയാണ്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാസപ്പടി കൊടുക്കുന്ന കുത്തക മുതലാളിമാർ ആണ് നികുതി കുടിശിക വരുത്തുന്നതെന്നും കെസുരേന്ദ്രന്‍ പറഞ്ഞു
.