പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍... - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 February 2024

പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍...

 


രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഭ പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം.  എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

ഒന്ന്... 

ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. കൂടാതെ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ആപ്പിള്‍ ധൈര്യമായി കഴിക്കാം. 

രണ്ട്... 

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

മൂന്ന്... 

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മാതളം പേടിക്കാതെ കഴിക്കാം. 

നാല്... 

പപ്പായ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പപ്പായയും കഴിക്കാം. 

അഞ്ച്... 

പീച്ച് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പീച്ചിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 42 ആണ്. മാത്രമല്ല, പീച്ചില്‍ കലോറി താരതമ്യേന കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പീച്ചും കഴിക്കാം. 

ആറ്... 

പിയറാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികൾക്ക് പിയറും കഴിക്കാം.

ഏഴ്... 

ചെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

എട്ട്... 

കിവിയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവിയും കഴിക്കാം. 

ഒമ്പത്... 

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ചെയ്യും.

പത്ത്...

അവക്കാഡോയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ അവക്കാഡോ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും


Post Top Ad