സർക്കാർ ചർച്ചയ്ക്ക് തയ്യാർ, ഒരു വിഭാഗം പരിഹാരം ആഗ്രഹിക്കുന്നില്ല’; കർഷകരെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 February 2024

സർക്കാർ ചർച്ചയ്ക്ക് തയ്യാർ, ഒരു വിഭാഗം പരിഹാരം ആഗ്രഹിക്കുന്നില്ല’; കർഷകരെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി

 


കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ചിനെ വിമർശിച്ച് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട. ചർച്ചയിലൂടെ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ. സർക്കാർ കർഷകരമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ ഒരു വിഭാഗം കർഷകർ പ്രശ്നപരിഹാരം ആഗ്രഹിക്കുന്നില്ലെന്നും അർജുൻ മുണ്ട.കർഷകരുമായി രണ്ടുവട്ടം ചർച്ച നടത്തി, രണ്ടുതവണയും ഫലമുണ്ടായില്ല. ഒരു പരിഹാരത്തിലെത്താൻ കൂടുതൽ ചർച്ചകൾ ആവശ്യമാണ്, ഒരു വഴി കണ്ടെത്താൻ സർക്കാർ തയ്യാറാണ്. എന്നാൽ അവരിൽ തന്നെ ഒരു വിഭാഗം പ്രശ്നപരിഹാരം ആഗ്രഹിക്കുന്നില്ല. കർഷക മാർച്ചിന്റെ ലാഭം കൊയ്യാൻ ചിലർ ശ്രമിക്കുന്നുണ്ട്. കർഷകരെ ഉപയോഗിച്ച് സർക്കാർ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും അർജുൻ മുണ്ട പറഞ്ഞു.

ഇത്തരക്കാരുടെ ദുഷ്ടലാക്കിന് കർഷകർ വീഴരുത്. സർക്കാരിനെ വിശ്വസിക്കണം, എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണ്. വിട്ടുവീഴ്ച നടത്താൻ സർക്കാർ തയ്യാറാണെന്നും അർജുൻ മുണ്ട.


Post Top Ad