തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും മന്ത്രി പരാമർശിച്ചുകേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടു. വന്ദേ ഭാരത് കാരണം മറ്റ് ട്രെയിൻ യാത്രക്കാർ പ്രതിസന്ധിയിലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കെ-റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. എട്ട് വർഷം മുമ്പ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും ധനമന്ത്രി പറഞ്ഞു