വെട്ടിക്കുറച്ചത് 57,400 കോടി, കേന്ദ്രത്തിന് ശത്രുതാ മനോഭാവം’; കണക്കുകള്‍ നിരത്തി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

വെട്ടിക്കുറച്ചത് 57,400 കോടി, കേന്ദ്രത്തിന് ശത്രുതാ മനോഭാവം’; കണക്കുകള്‍ നിരത്തി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം



ബജറ്റ് അവതരണ വേളയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുസ്ഥിര വികസനത്തില്‍ മുന്നിലാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റേത് ഒരു സൂരോദ്യയ സമ്പദ്ഘടനയാണ്. എട്ട് വര്‍ഷം മുന്‍പ് നാം കണ്ട കേരളമല്ല ഇന്നത്തെ കേരളം. തകരില്ല കേരളം തളരില്ല കേരളം തകര്‍ക്കാനുമാകില്ലെന്ന വാക്കുകള്‍ മന്ത്രി ആവര്‍ത്തിച്ചുകേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന് ശത്രുതാ മനോഭാവമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം കേന്ദ്രം ഏര്‍പ്പെടുത്തി. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനാകില്ല. വികസന പദ്ധതികള്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തുകേന്ദ്ര അവഗണനയെന്ന ആരോപണം കണക്കുകള്‍ നിരത്തിയാണ് ധനമന്ത്രി സഭയില്‍ ഉന്നയിച്ചത്. കേന്ദ്രം വെട്ടിക്കുറച്ചത് 57,400 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. 100ല്‍ നിന്ന് 21 എന്ന തരത്തില്‍ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. കേന്ദ്ര അവഗണന പ്രതിപക്ഷവും അംഗീകരിച്ചു. എന്ത് വിലകൊടുത്തും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. സ്വയം നവീകരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മികച്ചതാക്കിയെന്ന് ധനമന്ത്രി അവകാശപ്പെട്ടു. മതനിരപേക്ഷതയാണ് കേരളത്തിന്റെ വികസന മാതൃക. ചുരുങ്ങിയ കാലം കൊണ്ടുള്ള ഇടക്കാല പദ്ധതികള്‍ ആവിഷ്‌കരിക്കും.



Post Top Ad