തിരക്കേറിയ റോഡിൽ കാർ സ്റ്റണ്ട്, പൊലീസുകാരനായ പിതാവിനെ വിവരം അറിയിച്ച എസിപിയെ ആക്രമിച്ച് 25കാരൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 10 February 2024

തിരക്കേറിയ റോഡിൽ കാർ സ്റ്റണ്ട്, പൊലീസുകാരനായ പിതാവിനെ വിവരം അറിയിച്ച എസിപിയെ ആക്രമിച്ച് 25കാരൻ

 

ഗുരുഗ്രാം: റോഡിൽ കാർ അപകടകരമായി വാഹനം ഓടിച്ച യുവാവിനെ കുറിച്ച് പൊലീസുകാരനായ പിതാവിന് വിവരം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് യുവാവ്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണറെയാണ് തരുൺ കുമാറെന്ന 25കാരൻ ആക്രമിച്ചത്. ദ്വാരക എക്സ്പ്രസ് വേയിലായിരുന്നു യുവാവിന്റ കാർ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനം. അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ കാർ പൊലീസ് പിടികൂടിയിരുന്നു. മൂന്നാഴ്ചയ്ക്ക് മുൻപായിരുന്നു സംഭവം. ഈ സംഭവത്തേക്കുറിച്ച് പൊലീസ് യുവാവിന്റെ പൊലീസുകാരനായ പിതാവിനെ അറിയിച്ചിരുന്നു. ക്ഷുഭിതനായ പിതാവ് തരുൺ കുമാറിന്റെ മുഖത്തടിച്ചിരുന്നു. ഇതിൽ പ്രകോപിതനായ യുവാവാണ് പൊലീസ് ഉദ്യോഗസ്ഥനെ എസ്യുവി ഉപയോഗിച്ച് ആക്രമിച്ചത്. 

വയറിനും കാൽമുട്ടിനുമാണ് എസിപി വരുൺ ദാഹിയയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 17നാണ് സാഹസിക ഡ്രൈംവിംഗിന് പൊലീസ് പിടികൂടിയത്. രാത്രി പെട്രോളിംഗിന് ഇടയിലായിരുന്നു ഇത്. ഗുരുഗ്രാം സ്പെഷ്യൽ പൊലീസ് ഓഫീസറുടെ മകനാണ് യുവാവ് എന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി. 

ഇതോടെ പിതാവിനെ വിളിക്കാൻ എസിപി യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസുകാരനായ പിതാവ് മകനെ എസിപിക്ക് മുന്നിൽ വച്ച് മുഖത്തടിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായി സ്ഥലത്ത് നിന്ന് പോകുന്നതിനിടെയാണ് എസ്യുവി കൊണ്ട് യുവാവ് എസിപിയെ ഇടിച്ചത്. 


Post Top Ad