ബെംഗളൂരു: അടുത്തിടെ എൻഡിഎ സഖ്യത്തിലെത്തിയ ജെഡിഎസ്സിന് തന്റെ മണ്ഡലമായ മാണ്ഡ്യ വിട്ടു കൊടുക്കില്ലെന്ന് നടിയും എംപിയുമായ സുമലത. അംബരീഷ് ജെഡിഎസ്സിനൊപ്പം നിന്ന കാലത്ത് മാണ്ഡ്യയില്‍ നിന്ന് ജയിച്ചുകയറിയിരുന്നു. അംബരീഷിന്റെ മരണശേഷം സുമലത സ്വതന്ത്രയായി ഇതേ മണ്ഡലത്തിൽ നിന്ന് ജയിച്ചു. അംബരീഷ് പിന്നീട് കോൺഗ്രസ്സിൽ ചേർന്ന ശേഷവും മാണ്ഡ്യയിൽ മത്സരിച്ച് ജയിച്ചു.
അംബരീഷിന്റെ മരണശേഷം 2019ലെ തിരഞ്ഞെടുപ്പിൽ സുമലത മാണ്ഡ്യയിൽ മത്സരിച്ചു. ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ സുമലതയെ സഹായിക്കുകയും ചെയ്തു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്.
അടുത്തിടെ ജെഡിഎസ് എൻഡിഎ സഖ്യത്തിൽ ചേർന്നതോടെയാണ് ചിത്രം മാറിയത്. മാണ്ഡ്യ ജെഡിഎസ്സിന്റെ പരമ്പരാഗത ശക്തികേന്ദ്രമാണ്. ഇവിടം പിടിച്ചെടുക്കുക എന്നത് പാർട്ടിയുടെ അഭിമാനപ്രശ്നം കൂടിയാണ്.സീറ്റ് ലഭിച്ചില്ലെങ്കിൽ സുമലത കോൺഗ്രസ്സിന്റെ പിന്തുണ തേടാനിടയുണ്ട്. കഴിഞ്ഞദിവസം സുമലത ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവർക്കു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിനാണ് ബിജെപി ആലോചിക്കുന്നത്. ഇതിന് സുമലത വഴങ്ങാൻ സാധ്യത കുറവാണ്.