പത്തനംതിട്ട റാന്നി പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. പുതുശേരിമല സ്വദേശി അനിൽ സഹോദര പുത്രൻ ഗൗതം സുനിൽ എന്നിവരാണ് മരിച്ചത്. അനിലിന്റെ മകൾ നിരഞ്ജനയ്ക്കായി തെരച്ചിൽ തുടരുന്നു. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിലും ഗൗതമുമാണ് നദിയിലേക്ക് ഇറങ്ങിയത്.ആഴമുണ്ടെന്നും ഇറങ്ങരുതെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും അനിൽ ഇത് അവഗണിക്കുകയായിരുന്നു. ഉടനെ ഇരുവരും ഒഴുക്കിൽപ്പെട്ടു.ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിരജ്ഞനയും സഹോദരിയും ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ സാരിയെറിഞ്ഞ് സഹോദരിയെ രക്ഷിച്ചു