പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പുകേട്; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പുകേട്; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം

 


സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിനെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പുകേടെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. കടമെടുപ്പ് പരിധി ഉയർത്താൻ ആകില്ലെന്നും കേരളത്തിന്റെ ഹർജിയിൽ കേന്ദ്രം സുപ്രിംകോടതിയിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ വ്യക്തമാക്കി.കേരളത്തിന്റേത് അതീവ മോശം ധന മാനേജമെന്റ് എന്നാണ് കേന്ദ്രം സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിമർശനം. ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തതിനേക്കാളും തുക കേരളത്തിന് കൈമാറിയിട്ടുണ്ട്. കിഫ്‌ബിക്ക് സ്വന്തമായ വരുമാന സ്രോതസ്സ് ഇല്ലെന്നും കേന്ദ്രം ആരോപിച്ചു. രാജ്യത്ത് ഏറ്റവും അധികം കടമെടുപ്പുള്ള 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.


കഴിഞ്ഞതവണ ഹർജിയിൽ വാദം കേൾക്കുമ്പോൾ കേരളത്തിൽ നിലവിൽ അടിയന്തര സാഹചര്യമൊന്നുമില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ അറിയിച്ചത്. ഇടക്കാല ഉത്തരവ് തേടിയുള്ള ഹർജി പരിഗണിക്കേണ്ടതില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. തുടർന്നായിരുന്നു ഒരാഴ്ചയ്ക്കകം വിശദമായി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടത്. ഹർജി ഉടൻ പരിഗണിക്കണം എന്ന ആവശ്യം കേരളം ഉന്നയിച്ചതോടെ ഈ മാസം 13ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന ആവശ്യമാണ് ഹർജിയിലൂടെ സംസ്ഥാനം ഉന്നയിക്കുന്നത്.



Post Top Ad