ആശുപത്രിക്കുള്ളിൽ ഇൻസ്റ്റാഗ്രാം റീൽസ് ഷൂട്ടിംഗ്: 38 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിഴ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 10 February 2024

ആശുപത്രിക്കുള്ളിൽ ഇൻസ്റ്റാഗ്രാം റീൽസ് ഷൂട്ടിംഗ്: 38 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിഴ


സർക്കാർ ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. ആശുപത്രി നിയമങ്ങൾ ലംഘിച്ചതിന് 38 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. ജില്ലാ ആശുപത്രി ഇടനാഴിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഹിന്ദി, കന്നഡ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇക്കാര്യം ജിഐഎംഎസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ‘ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥികളുടെ നടപടി ഗുരുതരമായ തെറ്റാണ്. പ്രീ ഗ്രാജുവേഷൻ ചടങ്ങിന് വേണ്ടിയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നാണ് അവർ പറയുന്നത്. രോഗികൾക്ക് അസൗകര്യം ഒഴിവാക്കിക്കൊണ്ട് ആശുപത്രി പരിസരത്തിന് പുറത്ത് ഷൂട്ട് ചെയ്യണമായിരുന്നു. ആശുപത്രി നിയമങ്ങളുടെ ലംഘനമാണ് 38 വിദ്യാർത്ഥികൾ നടത്തിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ അനുവദനീയമല്ല. ഇവരുടെ ഹൗസ്മാൻഷിപ്പ് 10-20 ദിവസത്തിനുള്ളിൽ അവസാനിക്കേണ്ടതായിരുന്നു, എന്നാൽ അത് 10 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്’- ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു.



Post Top Ad