കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പുലര്‍ച്ചെ ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്. ഹൈവേ പോലീസും ചുരം എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകരും ചേർന്ന് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു.