ഈ ഡിസ്‌കൗണ്ടിന് സെക്കൻഡ് ഡീസൽ കാറും വാങ്ങാം, 418 കി.മീ. റേഞ്ചുള്ള ഇവിക്ക് 2.35 ലക്ഷം രൂപ വിലക്കുറവ്. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 February 2024

ഈ ഡിസ്‌കൗണ്ടിന് സെക്കൻഡ് ഡീസൽ കാറും വാങ്ങാം, 418 കി.മീ. റേഞ്ചുള്ള ഇവിക്ക് 2.35 ലക്ഷം രൂപ വിലക്കുറവ്.

 

ലോകത്തിൽ ഏറ്റവും സേഫ്റ്റിയുള്ള വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രസിദ്ധരായ കമ്പനിയാണ് വോൾവോ. സ്വീഡിഷ് ബ്രാൻഡാണെങ്കിലും ഇന്ത്യയിലും ഏറെ ഫാൻസുള്ള ബ്രാൻഡ് എക്കാലവും തങ്ങളുടെ ഉപഭോക്താക്കളെ സംതൃപ്ത്തിപ്പെടുത്തുന്നതിൽ കുറവുകളൊന്നും വരുത്തിയിട്ടില്ല. മൾട്ടി ആക്‌സിൽ ബസ് മുതൽ പാസഞ്ചർ കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ലക്ഷ്വറി സെഗ്മെന്റിൽ പണംവാരുകയാണിപ്പോൾ.ഇലക്ട്രിക്, പെട്രോൾ വാഹനങ്ങൾ രാജ്യത്ത് പുറത്തിറക്കുന്ന വോൾവോ സമാനതകളില്ലാത്ത തരത്തിൽ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ഇപ്പോൾ തങ്ങളുടെ വൈദ്യുത മോഡലായ XC40 റീചാർജിന് കിടുക്കാച്ചി ഓഫർ അണിനിരത്തിയിരിക്കുകയാണ്. അടുത്തിടെ അവസാനിച്ച ഉത്സവ സീസണിലും ന്യൂയറിലുമെല്ലാം കണ്ടപോലെയുള്ള ലക്ഷങ്ങൾ വില മതിക്കുന്ന കിഴിവാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. അന്ന് വാഹനം വാങ്ങാൻ പ്ലാനിട്ടിട്ട് നടക്കാതിരുന്നവർക്കുള്ള സുവർണാവസരം കൂടിയാണിത്.ഡിസ്‌കൗണ്ട് വിലയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് ഡീസൽ റിറ്റ്സോ, സ്വിഫ്റ്റോ കൂടി വാങ്ങി മുറ്റത്തിട്ടാൽ സംഭവം കളറാവും. എന്തായാലും ഇലക്ട്രിക് എസ്‌യുവിയിൽ വോൾവോ അവതരിപ്പിച്ചിരിക്കുന്ന ഓഫറുകളിലേക്ക് കടക്കാം. 55.90 ലക്ഷം രൂപയ്ക്ക് 2022-ലാണ് XC40 റീചാർജ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. തുടർന്ന് പല വില പരിഷ്ക്കാരങ്ങളോടെ ഇവിയുടെ വില അൽപം കൂടുകയും ചെയ്‌തു. നിലവിൽ 56.90 ലക്ഷം രൂപയാണ് വോൾവോയുടെ ഈ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.എന്നാൽ ഫെബ്രുവരി മാസം പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ ഉപയോഗപ്പെടുത്തിയാൽ വോൾവോ XC40 റീചാർജ് 2.35 ലക്ഷം രൂപയുടെ വിലക്കുറവിൽ വീട്ടിലെത്തിക്കാം. എന്നാൽ ഇത് ഇവിയുടെ 2023 മോഡൽ ഇയർ പതിപ്പുകൾക്ക് മാത്രമാണ് ലഭിക്കുകയെന്ന് പ്രത്യേകം ഓർമിക്കണേ. പുതിയ 2024 മോഡൽ തന്നെ മതിയെന്നാണെങ്കിൽ ഓഫർ വെറും 52,000 രൂപയായി കുറയും. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വോൾവോയുടെ ഡീലർഷിപ്പിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ കാർ ബുക്ക് ചെയ്യാം.എന്നാൽ ടോക്കൺ തുകയായി 1 ലക്ഷം രൂപയാണ് പ്രീ-ബുക്കിംഗിന് കമ്പനി ഈടാക്കുന്നത്. 2023 മോഡൽ ഇപ്പോൾ വാങ്ങുകയാണെങ്കിൽ 54.55 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നീ ജർമൻ എതികരാളികളെ നേരിടാനാണ് വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്തായാലും ഇതുവരെയുള്ള പ്രതികരണങ്ങൾ മോഡലിന് അനുകൂലമാണെന്ന് വേണം പറയാൻ. 402 bhp പവറിൽ പരമാവധി 660 Nm torque വരെ വികസിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ അണ്ടർഫ്ലോർ 78kWh ബാറ്ററി പായ്ക്കാണ് XC40 റീചാർജിന്റെ ഹൃദയം. വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈവരിക്കാനും XC40 റീചാർജിനാവും. അതേസമയം ഇവിയുടെ ഉയർന്ന വേഗത 180 കിലോമീറ്ററായി സ്വീഡിഷ് ബ്രാൻഡ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണിത് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്.വാറണ്ടി, സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജും വോൾവോ വാഗ്ദാനം ചെയ്യും. അതേസമയം കാറിന്റെ ബാറ്ററി 8 വർഷത്തെ വാറണ്ടിയും ബ്രാൻഡ് ഒരുക്കിയിട്ടുണ്ടെന്നത് വിശ്വസിച്ച് വാങ്ങാനാവുന്ന കാര്യമാണ്. ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയാണ് വോൾവോ XC40 റീചാർജ്. കർണാടകയിലെ ബെംഗളൂരുവിലുള്ള കാർ നിർമാതാക്കളുടെ ഹോസകോട്ട് ഫെസിലിറ്റിയിലാണ് ഇലക്ട്രിക് എസ്‌യുവി നിലവിൽ അസംബിൾ ചെയ്യുന്നത്.





Post Top Ad