മറ്റൊരു കളമശ്ശേരി മാതൃക; മണ്ഡലത്തിലെ 60 അംഗനവാടികള്‍ സ്മാര്‍ട്ട് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

മറ്റൊരു കളമശ്ശേരി മാതൃക; മണ്ഡലത്തിലെ 60 അംഗനവാടികള്‍ സ്മാര്‍ട്ട്

 

ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ അംഗനവാടികളും സ്മാര്‍ട്ട് ആവുന്ന അപൂര്‍വ നേട്ടവുമായി കളമശ്ശേരി. കണ്ടുശീലിച്ച അംഗനവാടികള്‍ക്ക് പകരം കുരുന്നുകള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന വിധത്തിലാണ് കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ അംഗനവാടികളും സ്മാര്‍ട്ടായിരിക്കുന്നത്. 60 അംഗനവാടികള്‍ സ്മാര്‍ട്ടാക്കാന്‍ 95.61 ലക്ഷം രൂപയുടെ പദ്ധതിയാണ് വ്യവസായ മന്ത്രി പി.രാജീവ് ആവിഷ്‌കരിച്ചത്. ബി.പി.സി.എല്‍ – കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ‘അംഗനവാടികള്‍ക്ക് ഒപ്പം’ എന്നാണ് പദ്ധതിയുടെ പേര്.ശിശു സൗഹൃദമായ വിശാലമായ ക്ലാസ് റൂം, ആകര്‍ഷകമായ പെയിന്റിംഗും കലാരൂപങ്ങളും, അര്‍ധചന്ദ്രാകൃതിയിലുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍, കുട്ടികളുടെ കണ്ണുകള്‍ക്കും കൈകള്‍ക്കും ഇണങ്ങിയ ഫര്‍ണിച്ചറുകള്‍, സുരക്ഷിതമായ ഫൈബര്‍ ഫ്‌ളോറിംഗ്, സൗണ്ട് സിസ്റ്റം, ക്‌ളാസ് മുറികള്‍ക്ക് പുറത്ത് കളിയുപകരണങ്ങള്‍, ആധുനിക സൗകര്യങ്ങളോടെ കളിക്കാനുള്ള സ്ഥലം, ക്രിയേറ്റിവ് സോണ്‍, സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, പ്രാഥമിക സൗകര്യത്തിനുള്ള മുറികള്‍ തുടങ്ങി നിലവിലുള്ള അങ്കണവാടികളുടെ സങ്കല്പം തന്നെ തിരുത്തിക്കുറിക്കുന്ന സവിശേഷതകളോടെയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ മുഖം മാറിയത്.സമഗ്ര ശിശു വികസന പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അങ്കണവാടികളെ സമൂലം പരിഷ്‌കരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കളമശ്ശേരിയിലും പദ്ധതി നടപ്പാക്കിയത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് പദ്ധതിയുടെ കീഴില്‍ ഓരോ അങ്കണവാടിയും നിര്‍മിച്ചത്.

Post Top Ad