സമ്പത്തിന്റെ കാര്യത്തിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സക്കർബർഗ്.28.1 ബില്യൺ ഡോളറിന്റെ വർധനവാണ് സുക്കർബർഗിനുണ്ടായിരിക്കുന്നത്. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്സ് ഇൻഡക്സ് അനുസരിച്ച് മെറ്റ സിഇഒ നാലാം സ്ഥാനത്താണ് സക്കർബർഗ് ഉള്ളത്. മെറ്റയുടെ ഓഹരി വിലയിൽ 20 ശതമാനം നേട്ടമാണ് ഉണ്ടായത്. നിലവിൽ 170.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് സക്കർബർഗിനുള്ളത്.അതേസമയം 2022ൽ സക്കർബർഗിന്റെ ആസ്തി വലിയായതോതിൽ കുറഞ്ഞിരുന്നു. 700 മില്യൺ ഡോളറാണ് ഒരു വർഷം മാർക്ക് സക്കർബർഗിന് ശമ്പളമായി ഫേസ്ബുക്ക് നൽകുന്നത്. സിഎൻബിസിയുടെ റിപ്പോർട്ട് അനുസരിച്ച് 174 മില്യൺ ഡോളർ ഡിവിഡന്റ് ഇനത്തിൽ മെറ്റ സക്കർബർഗിന് നൽകും.
എന്നാൽ, കഴിഞ്ഞ ദിവസം മെറ്റയുടെ വിപണി മൂല്യത്തിലും വർധനയുണ്ടായി. 1.22 ട്രില്യൺ ഡോളറായാണ് മെറ്റയുടെ വിപണിമൂല്യം .