അമിതഭാരം കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞു, വീടിന് അടുത്ത് നിന്ന 68കാരന് ദാരുണാന്ത്യം. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

അമിതഭാരം കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞു, വീടിന് അടുത്ത് നിന്ന 68കാരന് ദാരുണാന്ത്യം.

 

കോഴിക്കോട്: അമിത ഭാരം കയറ്റിവന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. കാരശ്ശേരി മരഞ്ചാട്ടി മര്‍ക്കസ് ഓര്‍ഫനേജിന് സമീപം ഇന്നലെയുണ്ടായ അപകടത്തിൽ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാക്കീരി മോയ്ദീന്‍(68) ആണ് ദാരുണമായി മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തുവച്ചു തന്നെയാണ് അപകടം നടന്നത്. മേഖലയിൽ സമാനമായ രീതിയിൽ മാസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇന്നലെ അപകടം നടന്ന പ്രദേശത്തിന് അടുത്തുതന്നെയുള്ള മാങ്കയം എന്ന സ്ഥലത്തും മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയല്‍ അമിതമായി മരത്തടി കയറ്റി വന്ന പിക്കപ്പ് വാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നവര്‍ക്ക് നേരേ ഇടിച്ചുകയറി മാത്യു എന്നയാള്‍ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചെറിയ വാഹനത്തില്‍ ലാഭക്കൊതി മൂത്ത് ശേഷിയിലും ഇരട്ടി ഭാരമാണ് കയറ്റുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. ടിപ്പര്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ കൃത്യമായി പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്ന അധികൃതര്‍ എന്നാല്‍ ഇത്തരം ചെറുവാഹനങ്ങളിലെ ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കാത്തതാണ് അപകട മരണങ്ങള്‍ തുടര്‍ക്കഥയാക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

ഇന്നലെ അപകടമുണ്ടാക്കിയ വാഹനം നാല് ടയറുകളുള്ള പിക്കപ്പ് വാനാണ്. മാങ്കയത്ത് അപകടമുണ്ടായതും ഇതുപോലുള്ള വാഹനം തന്നെയായിരുന്നു. ബോഡിയുടെ വലിപ്പത്തേക്കാള്‍ ഏറെ ലോഡാണ് ഇതില്‍ കയറ്റുന്നത്. വളവുകളും ഇറക്കങ്ങളും ഏറെയുള്ള ഈ റൂട്ടില്‍ ഡ്രൈവര്‍ക്ക് ചെറിയ അശ്രദ്ധയുണ്ടായാല്‍ പോലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും. അമിത ലാഭം മാത്രം ലക്ഷ്യംവച്ചാണ് വലിയ വാഹനങ്ങളില്‍ കയറ്റുന്നയത്ര ലോഡ് ഇത്തരം ചെറിയ വാഹനങ്ങളില്‍ കയറ്റുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഈ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. 


Post Top Ad