സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ്. ദുബായ് സന്ദർശിക്കുന്ന അന്താരാഷ്ട്ര സന്ദർഷകരുടെ എണ്ണം ഈ വർഷം ഒരു കോടി 75 ലക്ഷത്തോളമാണ്. കഴിഞ്ഞ വർഷത്തേക്കാളും 20 ശതമാനത്തോളം വർധനവാണിത്. കിരീടാവകാശി ശൈഖ് ഹംദാനാണ് സഞ്ചാരികളുടെ എണ്ണത്തിൽ ദുബായിയുടെ പുതിയ റെക്കോർഡ് നേട്ടം പുറത്തുവിട്ടത്.2023 ൽ 1.71 കോടിയായിരുന്നു സന്ദർശകരുടെ എണ്ണം. 2022 ൽ ഇത് 1.43 കോടിയായിരുന്നു. ടൂറിസം മേഖലയിലെ വികാസങ്ങളാണ് സഞ്ചാരികളുടെ എണ്ണത്തിലെ ഈ വർഷണവിന് കാരണമെന്നാണ് വിലയിരുത്തൽ. കോവിഡ് കാലത്തിനു ശേഷം വലിയ ഉയർച്ചയാണ് വിനോദ സഞ്ചാരികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.