തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫൻറ് ക്യാമ്പിലാണ് ഇന്ന് തെളിവെടുപ്പ്. ഇവിടേക്ക് എത്തിച്ച ശേഷമാണ് കൊമ്പൻ ചെരിഞ്ഞത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതും ഇവിടെയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് കർണാടക വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ തണ്ണീർ കൊമ്പൻ ഇറങ്ങിയ മേഖലകൾ സമിതി സന്ദർശിച്ചു. സ്ഥലത്തുണ്ടായിരുന്ന ഉത്തരമേഖല സി സി എഫ് കെ എസ് ദീപ അടക്കമുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെക്കേണ്ടി വന്ന സാഹചര്യം അന്വേഷണ സംഘത്തോട് വിശദീകരിച്ചു.
ഡിഎഫ്മാരായ മാർട്ടിൻ ലോവൽ , ഷജിന കരീം, ദൗത്യത്തിന് നേതൃത്വം നൽകിയ ഡോക്ടർ അജേഷ് മോഹൻദാസ്, ആർ ആർ ടി അംഗങ്ങൾ എന്നിവരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. ഈസ്റ്റൺ സർക്കാൾ സിസിഎഫ് കെ വിജയാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.